¡Sorpréndeme!

ജിത്തു വധക്കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ | Oneindia Malayalam

2018-01-20 1,397 Dailymotion

New Revelations in Jithu case
ജിത്തു കൊലക്കേസില്‍ അമ്മ ജയമോള്‍ കുറ്റസമ്മതം നടത്തിക്കഴിഞ്ഞുവെങ്കിലും പോലീസിന് അക്കാര്യം ഇതുവരെ വിശ്വാസത്തിലെടുക്കാന്‍ സാധിച്ചിട്ടില്ല. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഒരമ്മയ്ക്ക് ഇത്ര വലിയ ക്രൂരത കാണിക്കാന്‍ സാധിക്കുമോ എന്നത് തന്നെയാണ് പോലീസിനെ സംശയത്തിലാക്കുന്നത്. എന്നാല്‍ മകനെ കഴുത്ത് ഞെരിച്ചതും കത്തിച്ചതും വാഴത്തോട്ടത്തിലേക്ക് വലിച്ചിഴച്ച് എത്തിച്ചതും അടക്കമുള്ള കാര്യങ്ങള്‍ ജയ വിവരിക്കുന്നത് വിശ്വസിക്കാതിരിക്കാനുമാവില്ല.കോടതിയില്‍ തളര്‍ന്ന് വീണതൊഴിച്ചാല്‍ ഒരു ഘട്ടത്തിലും പതര്‍ച്ച പോലുമില്ലാതെയാണ് ജയയുടെ ദിവസങ്ങള്‍ കടന്ന് പോകുന്നത്. ജയയെ ചോദ്യം ചെയ്തതില്‍ നിന്നും പോലീസിന് കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച് കൊണ്ടിരിക്കുകയാണ്.കഴുത്തില്‍ തോര്‍ത്ത് കെട്ടി വലിച്ച് കൊണ്ടാണ് ജയ ജിത്തുവിന്റെ മൃതദേഹം പറമ്പിലെത്തിച്ചത്. ശരീരത്തിന്റെ ചില ഭാഗങ്ങള്‍ വീടിന് പിന്നിലെ നടവഴിയില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. ശരീരം കൊലപാതകത്തിന് ശേഷം വെട്ടി മുറിച്ചു എന്നായിരുന്നു പോലീസ് ആദ്യം കരുതിയത്. എന്നാല്‍ കത്തിച്ച ശേഷം അടര്‍ന്നതാണ് എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.